ad
Deshabhimani

142 ഗ്രാം മെത്താംഫെറ്റമിനും കഞ്ചാവും പിടികൂടി

ജിതിനുമായി എക്‌സൈസ് സംഘം
വെബ് ഡെസ്ക്

Published on Aug 24, 2026, 02:00 AM | 1 min read

വാളയാർ

വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ബസിൽ കടത്തിയ 142 ഗ്രാം മെത്താംഫെറ്റമിനും ഒരു ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തൃശൂർ കുന്നംകുളം കടങ്ങോട് വെള്ളാർക്കാട് അമ്പലവട്ടം കരയിൽ അയ്യലക്കാട്ടിൽ വീട്ടിൽ എ സി ജിതിൻ (35) ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന്‌ എറണാകുളത്തേക്ക് വന്ന ബസിൽ ക്രിയാറ്റിൻ ടിന്നിലാണ് ഇയാൾ ലഹരിമരുന്ന് കടത്തിയത്. എക്‌സൈസ് സിഐ മുകേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജിത്തു കിരൺ, ഗ്രേഡ് അസി. എക്‌സൈസ്‌ ഇൻസ്പെക്ടർ വി ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി സി സജീവ്, വേണുഗോപാലൻ, അമർനാഥ്, വി വിപിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home