ചുരുളിക്കൊമ്പൻ
മലമ്പുഴ മേഖലയിൽ തുടരുന്നു

പാലക്കാട്
കാഴ്‌ച തകരാറിലായ ചുരുളിക്കൊമ്പൻ (പി ടി – 5) ചികിത്സയ്‌ക്കുശേഷവും മലമ്പുഴ വനമേഖലയിൽ തുടരുന്നു. നിലവിൽ പന്നിമട ഭാഗത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഭക്ഷണവും വെള്ളവും സ്വയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയ്‌ക്ക് ചികിത്സ നൽകിയത്. രണ്ടാഴ്‌ചയ്‌ക്കുശേഷം സംഘം വീണ്ടുമെത്തി ആനയെ പരിശോധിക്കും. വനംവകുപ്പ് സംഘം മുഴുവൻ സമയവും ആനയെ നിരീക്ഷിക്കുന്നുണ്ട്. ചികിത്സാ സൗകര്യം ഉറപ്പാക്കാനെത്തിയ വിക്രം, ഭരത് കുങ്കിയാനകൾ ദൗത്യത്തിനുശേഷം ശനിയാഴ്‌ച മടങ്ങി.










0 comments