ad
Deshabhimani

ആർട്ടിസ്റ്റ്‌ നമ്പൂതിരിയുടെ ചിത്രങ്ങൾ കൈമാറി

വി ടി ഭട്ടതിരിപ്പാട് സ്മാരക സാംസ്കാരിക സമുച്ചയത്തിലേക്ക് കൈമാറിയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുമായി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്, കേരള ലളിതകലാ അക്കാദമി അംഗങ്ങളും നമ്പൂതിരിയുടെ മകൻ വാസുദേവൻ നമ്പൂതിരിയും
വെബ് ഡെസ്ക്

Published on Feb 25, 2026, 02:00 AM | 1 min read


പാലക്കാട്‌

പാലക്കാട്‌ വി ടി ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിലെ മ്യൂസിയത്തിലേക്ക്‌ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ കൈമാറി. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് ഏറ്റുവാങ്ങി. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് രാജി ആര്‍ പിള്ള, എക്‌സിബിഷന്‍ ഓഫീസര്‍ ബാബുമോന്‍, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ആര്‍ട്ടിസ്റ്റ് ബിനുരാജ് കലാപീഠം എന്നിവർ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മാരക സമ്മാന്‍ ട്രസ്റ്റ്‌ സൂക്ഷിച്ചിരുന്ന 250 ചിത്രങ്ങളാണ്‌ കേരള ലളിതകലാ അക്കാദമിക് ചുമതലയുള്ള മ്യൂസിയത്തിലേക്ക്‌ കൈമാറിയത്‌. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചരമദിനമായ ജൂൺ ഒമ്പതിന്‌ മ്യൂസിയം പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌ അക്കാദമി. ചിത്രങ്ങൾ ഫ്രെയിം ചെയ്താണ്‌ പ്രദർശിപ്പിക്കുക. സ്വതന്ത്രമായതും സാഹിത്യകൃതികൾക്കായി വരച്ചതുമായ ചിത്രങ്ങളുണ്ടാകും. അതത്‌ ചിത്രങ്ങൾക്കുതാഴെ ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തും. നാല്‌ മാസംമുമ്പാണ്‌ ചിത്രങ്ങൾ മ്യൂസിയത്തിലേക്ക്‌ കൈമാറാൻ സംസ്കാരിക വകുപ്പുമായി ധാരണയായത്‌. കഴിഞ്ഞ വർഷമാണ്‌ പാലക്കാട്‌ മെഡിക്കൽ കോളേജിനുസമീപം വി ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം പ്രവർത്തനമാരംഭിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home