എസ്‌ബിഐ ജീവനക്കാർ പ്രതിഷേധിച്ചു

എസ്‌ബിഐ ജീവനക്കാർ പ്രതിഷേധിച്ചു
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് 25, 26 തീയതികളിൽ എസ്‌ബിഐയിലെ അവാർഡ് വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തിനുമുന്നോടിയായി വിവിധ ബ്രാഞ്ചുകൾക്കുമുന്നിൽ ധർണ നടത്തി. പാലക്കാട് മെയിൻ ബ്രാഞ്ചിനുമുന്നിൽ സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ബ്രാഞ്ചെസ്) എസ് എം വിപിൻദാസ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ കേന്ദ്ര കമ്മിറ്റി അംഗം കെ സതീഷ് അധ്യക്ഷനായി. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എസ് അരുൺകുമാർ സ്വാഗതവും വനിതാ സബ് കമ്മിറ്റി അംഗം എം സി പ്രവിത നന്ദിയും പറഞ്ഞു. മെസഞ്ചർ, പ്യൂൺ, ആംഡ് ഗാർഡ് നിയമനം നടപ്പാക്കുക, എൻപിഎസ് ജീവനക്കാർക്ക് പെൻഷൻ ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുക, കേഡർ ഭേദമന്യേ ആനുകൂല്യങ്ങൾ പങ്കുവയ്‌ക്കുക,- അവാർഡ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എൽ ചന്ദ്രശേഖർ സമര നോട്ടീസ് നൽകി. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി, ആലത്തൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലും ധർണ നടത്തി.










0 comments