ad
Deshabhimani

കെഎസ്ടിഎ ജില്ലാ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 07, 2026, 12:00 AM | 1 min read

കെഎസ്ടിഎ ജില്ലാ സമ്മേളനം

പെരിങ്ങോട്ടുകുറുശി

ഒരുങ്ങി; വിളംബര ജാഥ നാളെ പാലക്കാട് കെഎസ്ടിഎ ജില്ലാ സമ്മേളനത്തെ വരവേൽക്കാൻ പെരിങ്ങോട്ടുകുറുശി ഒരുങ്ങി. 9, 10, 11 തീയതികളിൽ പരുത്തിപ്പുള്ളി എംഎസ് കൺവൻഷൻ സെന്ററിലാണ്‌ 35–ാമത്‌ ജില്ലാ സമ്മേളനം. വ്യാഴം വൈകിട്ട് നാലിന് കുഴൽമന്ദത്തുനിന്ന്‌ ആരംഭിക്കുന്ന വിളംബര ജാഥ ചുങ്കമന്ദം, മാത്തൂർ പഞ്ചായത്ത് ഓഫീസിനുമുൻവശം, കോട്ടായി സെന്റർ, പരുത്തിപ്പുള്ളി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പെരിങ്ങോട്ടുകുറുശി സെന്ററിൽ സമാപിക്കും. ഒമ്പതിന് വൈകിട്ട് നാലിന് കോട്ടായി പൊലീസ് സ്റ്റേഷന്‌ മുൻവശത്തുനിന്നാരംഭിക്കുന്ന പ്രകടനം മേജർ റോഡിൽ സമാപിക്കും. പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. പത്തിന് രാവിലെ 9.30ന് ജില്ലാ പ്രസിഡന്റ് എ എം അജിത്ത് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനം തുടങ്ങും. രാവിലെ പത്തിന് പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 580 പ്രതിനിധികൾ പങ്കെടുക്കും. "മതനിരപേക്ഷ ജനാധിപത്യ വികസിത വൈജ്ഞാനിക നവകേരളം, സാവത്രിക ഗുണമേന്മ വിദ്യാഭ്യാസം' എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളത്തിന്റെ പ്രചാരണാർഥം കുഴൽമന്ദം ഏരിയയിൽ ചുവരെഴുത്ത്, കമാനം,പോസ്റ്റർ എന്നിവ നിറഞ്ഞിരിക്കുകയാണ്‌. വിദ്യാഭ്യാസ സദസ്സുകൾ, സെമിനാറുകൾ എന്നിവ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home