ad
Deshabhimani

സർക്കാരിന് അഭിവാദ്യമർപ്പിച്ച് 
മഹിളകളുടെ പ്രകടനം

സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രകടനം

സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച് മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മുക്കത്ത് നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Nov 01, 2025, 01:28 AM | 1 min read

മുക്കം ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിക്കുകയും 1000 രൂപ സ്ത്രീ സുരക്ഷാ പെൻഷൻ പ്രഖ്യാപിക്കുകയും ആശാ–അങ്കണവാടി പ്രവർത്തകരുടെ ഓണറേറിയം വർധിപ്പി ക്കുകയും ചെയ്‌ത എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവമ്പാടി ഏരിയാ കമ്മിറ്റി മുക്കത്ത് പ്രകടനം നടത്തി. "എൽഡിഎഫ് സർക്കാർസ്ത്രീപക്ഷ സർക്കാർ’ എന്ന മുദ്രാവാക്യമുയർത്തി മുക്കം നഗരം ചുറ്റിനടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. 
ഏരിയാ സെക്രട്ടറി കെ പി ചാന്ദ്നി, പ്രസിഡന്റ്‌ ഗീതാ വിനോദ്, ട്രഷറർ പി എൻ ഷീബ, സ്മിത ബാബു, ജോഷില സന്തോഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home