മലയോര ഹൈവേ വിലങ്ങാട് മുടിക്കൽ പാലം റീച്ച്
വീതികൂട്ടൽ പ്രവൃത്തി തുടങ്ങി

വിലങ്ങാട് മുടിക്കൽ റീച്ച് മലയോര ഹൈവേ വീതി കൂട്ടൽ പ്രവൃത്തി ആരംഭിച്ചപ്പോൾ
വിലങ്ങാട് മലയോര ഹൈവേയുടെ മുടിക്കൽ പാലം മുതൽ വിലങ്ങാട് പാരിഷ് ഹാൾ വരെയുള്ള നിർമാണ പ്രവൃത്തി തുടങ്ങി. 32 കോടി രൂപയുടെ പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയാണ് ഏറ്റെടുത്തത്. നേരത്തെ പുല്ലുവാ വരെയായിരുന്നു റോഡ് നിർമാണമാണ് തീരുമാനിച്ചിരുന്നത്. ഇതിനിടയിൽ മഞ്ഞൾ ചീളിയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം നാശം വിതച്ചതോടെ ഇവിടെ പുതിയ പാലം നിർമിക്കേണ്ടിവരും. ഇതോടുകൂടിയാണ് വിലങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് വരെ റോഡിന്റെ നിർമാണം നടത്താൻ തീരുമാനമെടുത്തത്. പൊതുമരാമത്ത് കെആർബിയുടെ മേൽനോട്ടത്തിലാണ് മലയോര ഹൈവേ നിർമാണം നടക്കുന്നത്. വീതി കുറഞ്ഞ ഇടങ്ങളിൽ 10 മീറ്റർ വീതി കൂട്ടുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്.










0 comments