മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം
ഉത്തരവിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധം

കെഎസ്‌ടിഎ പ്രതിഷേധ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റിയത് ഉടൻ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഎ ഉത്തരവ് കത്തിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി സതീശൻ, കെ ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗമായ കെ എൻ സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ടി ഷാജി നന്ദിയും പറഞ്ഞു.










0 comments