ad
Deshabhimani

മണ്ണിടിച്ചിലുണ്ടായ തലയാട് കക്കയം റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു

മണ്ണിടിച്ചിലുണ്ടായ സ്ഥലം കെ എം സച്ചിൻദേവ് എംഎൽഎ സന്ദർശിക്കുന്നു

മണ്ണിടിച്ചിലുണ്ടായ സ്ഥലം കെ എം സച്ചിൻദേവ് എംഎൽഎ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on May 31, 2025, 12:28 AM | 1 min read


ബാലുശേരി

മലയോര പാതയിൽ മണ്ണിടിച്ചിലുണ്ടായ തലയാട് കക്കയം റൂട്ടിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടർന്ന് തലയാട് 26ാംമൈലിൽ തിങ്കളാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും റോഡിലേക്ക് പതിച്ചിരുന്നു. തുടർച്ചയായുള്ള മഴയിൽ വളരെ പണിപ്പെട്ട്‌ ജെസിബിയും മറ്റു യന്ത്രങ്ങളും ലോറിയും ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. കെ എം സച്ചിൻദേവ് എംഎൽഎ മണ്ണിടിഞ്ഞ സ്ഥലം സന്ദർശിക്കുകയും മണ്ണ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. മലയോര മേഖലയിലെ കക്കയം ഭാഗത്തുള്ളവർ പ്രധാനമായും ആശ്രയിക്കുന്ന റോഡ് കൂടിയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home