സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന *വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35–ാം വാര്‍ഷികാഘോഷം എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35–ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ എഴുത്തുകാരി നവീന വിജയന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി കെ മുരളി അധ്യക്ഷനായി. സാക്ഷരതാ പ്രവര്‍ത്തകന്‍ വിജയന്‍ സാക്ഷരതാ പ്രഖ്യാപന അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, പട്ടികജാതി ഓഫീസ് സൂപ്രണ്ട് എ റിയാസ്, കേരള ബ്ലൈന്‍ഡ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നിഷാദ്, വി ഷംസുദ്ദീന്‍, ഷെമിത കുമാരി, പഠിതാക്കളായ ഫാത്തിമ, നാരായണന്‍, മുന്‍ സാക്ഷരതാ പ്രവര്‍ത്തകരായ കെ മോഹനന്‍, എം സുജാത, കെ പി സുധാമണി, കെ പി ഷാജി എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ–ഓർഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും പി കെ അഞ്ജലി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെ ആദരിച്ചു. നാടന്‍പാട്ട് കലാകാരന്‍ ഗിരീഷ് ആമ്പ്രയുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.










0 comments