ടോൾ വെട്ടിച്ചു വന്ന ലോറി റോഡിൽ കുടുങ്ങി

പന്തീരാങ്കാവ് അങ്ങാടിയിൽ റോഡിൽ ചരക്ക് ലോറി കുടുങ്ങിയുണ്ടായ ഗതാഗത കുരുക്ക്
പന്തീരാങ്കാവ് ഒളവണ്ണ ടോൾപ്ലാസയിലെ ടോൾ വെട്ടിച്ച് വന്ന ചരക്കുലോറി യന്ത്രത്തകരാറിനെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. പന്തീരാങ്കാവ് റോഡ് വഴി വന്ന മഹാരാഷ്ട്ര ചരക്കു ലോറിയാണ് പന്തീരാങ്കാവ് അങ്ങാടിയിൽ പെട്ടത്. ഇതോടെ മാങ്കാവ് -കണ്ണിപറമ്പ റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി ദേശീയപാത സർവ്വീസ് റോഡ് വഴിയും മണക്കടവ് റോഡ് ജങ്ഷൻ വഴിയും വന്ന വാഹനങ്ങളെ പന്തീരാങ്കാവ് റോഡിലേക്ക് പ്രവേശിപ്പിക്കാതെ മാമ്പുഴ പാലം ടോൾ ബൂത്ത് വഴി തിരിച്ചുവിട്ടു. പന്തീരാങ്കാവ് റോഡ് വൺവേയാക്കി. വൈകിട്ട് അഞ്ചോടെ ക്രെയിൻ എത്തിച്ചാണ് ലോറി മാറ്റിയത്. ടോൾവെട്ടിക്കാൻ നിരവധി വാഹനങ്ങളാണ് പന്തീരാങ്കാവിലേക്ക് പ്രവേശിക്കുന്നത്. ഇതിനാൽ പന്തീരങ്കാവ്– ഒളവണ്ണ റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 14ന് രാത്രി ടോൾ വെട്ടിച്ച് കൂടത്തുംപാറയിൽ നിന്നും കുന്നത്ത്പാലം റോഡിലൂടെ വന്ന കൊണ്ടോട്ടി സ്വദേശികൾ സഞ്ചരിച്ച കാർ കുന്നത്ത്പാലം ചീപ്പിന് സമീപം വെച്ച് പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.










0 comments