കക്കൂസ് മാലിന്യം തള്ളി: വാഹനവും ഡ്രൈവർ അടക്കം മൂന്ന് പേർ പിടിയിൽ

കോടഞ്ചേരി : പഞ്ചായത്തിലെ ചിപ്പിലിത്തോട് പ്രദേശത്ത് റോഡ് അരികിലും നീർച്ചാലിലുമായി കക്കൂസ് മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. തിങ്കൾ അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം.
ടാങ്കർ ലോറി ചിപ്പിലിത്തോട് - തുഷാരഗിരി റൂട്ടിൽ അസ്വാഭാവികമായി ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വാഹനം തടഞ്ഞുവെച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥല ത്തെത്തിയ പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് മാലിന്യം തള്ളി കടന്നു കളയുകയാണെന്ന് മനസിലായത്.
തുടർന്ന് വാഹനവും ഡ്രൈവറെയും രണ്ട് സഹായികളെയും പിടികൂടി കോട ഞ്ചേരി പൊലീസിന് കൈമാറി. ഡ്രൈവർ അബ്ദുൽ നജീബ്, സഹായികളായ പ്രവീൺ നായർ ( 49), മുഹമ്മദ് ജാസിഫ് (28) എന്നി വരെയാണ് അറസ്റ്റ് ചെയ്തത്. ഭാരതീയ നിയമ സംഹിത പ്രകാരം പൊലീസും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടറും സംഭവത്തിൽ കേസെടുത്തു.










0 comments