സ്വകാര്യ ബസുകളിലും *ഇന്ദിരാ ഗ്യാരന്റി നടപ്പാക്കണം

ജില്ലാ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട്
ഇന്ദിരാ ഗ്യാരന്റി സ്ത്രീ സൗജന്യയാത്ര സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്ന് ജില്ലാ ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ധനവില വർധനവും കെഎസ്ആർടിസി സ്ത്രീ സൗജന്യയാത്രയും സ്വകാര്യ ബസ് വ്യവസായത്തെ തകർത്തിരിക്കയാണ്. ഇൗ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സരോജ് ഭവനിലെ എം വി കൃഷ്ണൻകുട്ടി നഗറിൽ സമ്മേളനം പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്‌ഘാടനംചെയ്തു. സി മുരളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി പി കുഞ്ഞൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ സതീശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി സനീഷ് രക്തസാക്ഷി പ്രമേയവും പി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി ഗിരികൃഷ്ണൻ, കെ കെ മമ്മു, ടി വിശ്വനാഥൻ, കെ അഭിലാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ മമ്മു (പ്രസിഡന്റ്), സി മുരളി, ഇ പ്രദീപ്കുമാർ, സി ജെ രാജു (വൈസ് പ്രസിഡന്റുമാർ), പി പി കുഞ്ഞൻ (ജനറൽ സെക്രട്ടറി), കെ അഭിലാഷ്, എം ബാബു, ടി സ നീഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), എ സതീശൻ (ട്രഷറർ).










0 comments