ടി കെ രമേഷ് ബാബുവിന് നാടിന്റെ യാത്രാമൊഴി

കുറ്റ്യാടി
ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും നരിക്കൂട്ടുംചാൽ പ്രദേശത്തെ കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന താളിക്കുനിയിൽ ടി കെ രമേഷ് ബാബുവിന് നാടിന്റെ യാത്രാമൊഴി. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപേരാണ് വ്യാഴാഴ്ച രാവിലെ അന്തരിച്ച രമേഷ് ബാബുവിന്റെ വസതിയിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നത്. പകൽ 1ന് സംസ്കാര ചടങ്ങുകൾ നടന്നു. മുൻ എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി, സിപിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ്, എൻ കെ രാമചന്ദ്രൻ, എ മോഹൻദാസ്, കൂടത്താംകണ്ടി സുരേഷ്, ദേശാഭിമാനി കോഴിക്കോട് ന്യൂസ് എഡിറ്റർ പി സുരേശൻ, ബ്യൂറോ ചീഫ് പി വി ജീജോ, കണ്ണൂർ യൂണിറ്റ് മാനേജർ സജീവ് കൃഷ്ണൻ, ന്യൂസ് എഡിറ്റർ പി വി നാരായണൻ ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കുശേഷം നടന്ന അനുശോചനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി സി രവീന്ദ്രൻ അധ്യക്ഷനായി. മുൻ എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി, പി സി ഷൈജു, ടി കെ ബിജു, കെ പി ചന്ദ്രി, കെ വി കുഞ്ഞിരാമൻ, എൻ സി കുമാരൻ, പി പി ദിനേശൻ, ടി പി പവിത്രൻ, എൻ വി ചന്ദ്രൻ, കെ പി ശോഭ, ദേശാഭിമാനി ബ്യൂറോ ചീഫ് പി വി ജീജോ എന്നിവർ സംസാരിച്ചു.










0 comments