ad
Deshabhimani

താമരശേരി രൂപത 
റൂബി ജൂബിലി ആഘോഷം സമാപിച്ചു

താമരശേരി രൂപത റൂബി ജൂബിലി സമാപന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് 
മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 19, 2026, 12:03 AM | 1 min read

തിരുവമ്പാടി

താമരശേരി രൂപത റൂബി ജൂബിലി ആഘോഷങ്ങൾക്ക്‌ സമാപനമായി. 1926-ല്‍ ആരംഭിച്ച മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വര്‍ഷത്തിലാണ് റൂബി ജൂബിലി ആഘോഷിക്കുന്നത്. സമാപന സമ്മേളനം പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനംചെയ്‌തു. വിലങ്ങാട് ഉരുള്‍പൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തമുഖങ്ങളിൽ രൂപതയ്‌ക്ക്‌ മികച്ച പുനരധിവാസ പ്രവര്‍ത്തനം നടത്താൻ സാധിച്ചെന്നും കര്‍ഷകര്‍ക്കും സാധാരണക്കാർക്കുംവേണ്ടി രൂപതചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായി. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ, കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിതനായ ഡോ. വര്‍ഗീസ് ചക്കാലക്കൽ എന്നിവരെ താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ജോജി പോള്‍ (കരുവാരകുണ്ട്), ഡാനില്‍ മാത്യു ജോസ് (അശോകപുരം) എന്നിവര്‍ പ്രത്യേക ആദരവ് ഏറ്റുവാങ്ങി. രൂപതാ കൊയര്‍ റൂബി ജൂബിലി ആന്തം ആലപിച്ചു. കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home