ad
Deshabhimani

താമരശേരിയിൽ ബിഷപ്പിന് ഊമക്കത്ത് ഭീഷണി

Bishop.jpg
വെബ് ഡെസ്ക്

Published on Nov 01, 2025, 08:15 PM | 1 min read

താമരശേരി: താമരശേരി ബിഷപ്‌ റമിജിയോസ്‌ ഇഞ്ചനാനാിയലിന്‌ ഉ‍ൗമക്കത്ത്‌ ഭീഷണി. ഹിജാബ്‌ വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കത്തിലുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്‌. ഭീഷണിയുടെ ഉറവിടം കണ്ടെത്താനായി കത്തിലെ കൈപ്പട വിശദമായി പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും നടപടി തുടങ്ങി.


ബിഷപ്പ് നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണെങ്കിലും രൂപതാ അധികൃതർ സംഭവത്തെ അതീവഗൗരവത്തോടെയാണ്‌ കാണുന്നത്. ഹിജാബ് വിഷയം ഞങ്ങൾ പ്ലാൻ ചെയ്തതാണെന്നും റവന്യൂ വരുമാനത്തിൽ ഭൂരിഭാഗവും നേടിത്തരുന്നത് മുസ്ലിം സമുദായമായതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് കത്തിൽ പറയുന്നത്. ഐഡിഎഫ്ഐ എന്ന പേരിലുള്ള കത്താണ് ലഭിച്ചത്. രൂപത അധികൃതർ കത്ത് താമരശേരി പൊലീസിന് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home