അധ്യാപക കലോത്സവം; ഓവറോൾ വടകരക്ക്

കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവം വി ടി മുരളി ഉദ്ഘാടനംചെയ്യുന്നു
വടകര
കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവത്തിൽ വടകരക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. മടപ്പള്ളി ജിഎച്ച്എസ്എസിൽ ഗായകൻ വി ടി മുരളി കലോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. അധ്യാപകരുടെ കലാ അഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ സംസ്ഥാനതല മത്സരം ഫെബ്രുവരി ഒന്നിന് കൊല്ലം ജില്ലയിൽ വച്ച് നടക്കും.
വിവിധ രചന മത്സരങ്ങളിലും സ്റ്റേജ് ഇനങ്ങളിലുമായി വിവിധ സബ്ജില്ലകളിൽനിന്ന് നൂറുകണക്കിന് അധ്യാപക കലാ പ്രതിഭകൾ അണിനിരന്നു. സംസ്ഥാന നിർവാഹക സമിതി അംഗം കെ ഷാജിമ, സംസ്ഥാന കമ്മിറ്റിയംഗം സി സതീശൻ, ജില്ലാ ട്രഷറർ കെ നിഷ, ജില്ലാ കലാവേദി കൺവീനർ പി ടി ഷാജി, ജില്ലാ ജോ. സെക്രട്ടറി ടി ഗിരീഷ് കുമാർ, പി കെ രാജൻ, പി കെ സജില, പി കെ സുപ്രിയ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജനറൽ കൺവീനർ പി വി പ്രശാന്തൻ നന്ദിയും പറഞ്ഞു. 105 പോയിന്റ് നേടി വടകര സബ്ജില്ല ഒന്നാം സ്ഥാനവും 84 പോയിന്റ് നേടി സിറ്റിയും 63 പോയിന്റ് നേടി ചോമ്പാലയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.










0 comments