എസ്‌എഫ്‌ഐ രാപകൽ ധർണ തുടങ്ങി

നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ ആരംഭിച്ച രാപകൽ ധർണ സംസ്ഥാനസെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് നീറ്റ്, സിബിഎസ്‌ഇ പരീക്ഷാക്രമക്കേട് പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്‌എഫ്‌ഐ നടത്തുന്ന രാപകൽ ധർണക്ക് ഉജ്വല തുടക്കം. ആദായനികുതി ഓഫീസ് സമീപത്ത് ആരംഭിച്ച ധർണ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി താജുദ്ദീൻ അഭിവാദ്യം ചെയ്‌തു. കേന്ദ്ര കമ്മിറ്റിയംഗം പി താജുദ്ദീൻ, മുഹമ്മദ് ഫർഹാൻ, എസ് നന്ദന, ഖദീജ ഹിബ, അശ്വന്ത് ചന്ദ്ര, പി സ്വരാഗ്, എൽ ജി ലിജീഷ്, എൽ രമേശൻ, കെ എം സച്ചിൻ ദേവ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി അമൽരാജ് സ്വാഗതം പറഞ്ഞു. ധർണ വ്യാഴം രാവിലെ പത്തിന് അവസാനിക്കും. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും.








0 comments