അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ശാസ്‌ത്ര പാർലമെന്റ് 12ന്; രജിസ്ട്രേഷൻ തുടരുന്നു

കോഴിക്കോട് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്ര പാർലമെന്റിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 12ന് രാവിലെ 10.30നാണ് ശാസ്‌ത്ര പാർലമെന്റ്. ജില്ലയിലെ ഹൈസ്കൂൾ –ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ശാസ്‌ത്ര പാർലമെന്റ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പ്രദീപ് പദ്മനാഭൻ, ഡോ. സാബു ജോസ് എന്നിവര്‍ ക്ലാസെടുക്കും. വിദ്യാര്‍ഥികൾക്ക് സംവദിക്കാനും അവസരമുണ്ടാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവര്‍ https://aksharamutta m.deshabhimani.com/science-parliament/register എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യണം. വിദ്യാർഥികളിൽ അന്വേഷണത്വരയും ശാസ്ത്രാവബോധവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.









0 comments