ad
Deshabhimani

മത്തായി ചാക്കോ സാഹിത്യ പുരസ്കാരം എസ് ഹരീഷിന് സമ്മാനിച്ചു

 തിരുവമ്പാടി ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ മത്തായി ചാ ക്കോ സാഹിത്യ പുരസ്കാരം  എസ് ഹരീഷിന് 
ലിന്റോ ജോസഫ് എംഎൽഎ സമർപ്പിക്കുന്നു

തിരുവമ്പാടി ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ മത്തായി ചാ ക്കോ സാഹിത്യ പുരസ്കാരം എസ് ഹരീഷിന് 
ലിന്റോ ജോസഫ് എംഎൽഎ സമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 28, 2026, 12:55 AM | 1 min read


മുക്കം

തിരുവമ്പാടി സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ മത്തായി ചാക്കോ സ്മാരക സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ എസ് ഹരീഷിന് ലിന്റോ ജോസഫ് എംഎൽഎ സമർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി.

ഹരീഷിന്റെ "പട്ടുനൂൽപ്പുഴു' എന്ന നോവലിനാണ് അവാർഡ്. 50,000 രൂപയും ചിത്രകാരൻ കെ ആർ ബാബു രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം.

പുരസ്കാര നിർണയ സമിതി അംഗം ഡോ. ജീസ ജോസ് പുസ്തകം പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, നോവ ലിസ്റ്റ് അഷ്ടമൂർത്തി എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ഡോ. ടി കെ അബ്ബാസലി, ഡോ. ജെയിംസ് പോൾ, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ എം ഷീജ, കോഴിക്കോട് താലൂക്ക് അഗ്രികൾച്ചർ ബാങ്ക് പ്രസിഡന്റ്‌ ടി വിശ്വനാഥൻ, സി ഗണേഷ് ബാബു, പഞ്ചായത്ത് അംഗം പ്രീതി രാജീവ്, പി ജെ ജെനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home