കെ ഇ എന്നിന് ആദരം

ജില്ലാ ലൈബ്രറി കൗൺസിൽ നൽകിയ ആദരവിൽ സെക്രട്ടറി എൻ ഉദയൻ കെ ഇ എന്നിന് ഉപഹാരം സമ്മാനിക്കുന്നു
കോഴിക്കോട് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച പ്രൊഫ. കെ ഇ എന്നിന് ലൈബ്രറി കൗൺസിലിന്റെ ആദരം. മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. എഴുത്തുകാരൻ പ്രൊഫ. എം എം നാരായണൻ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ ഉദയൻ ഉപഹാരം കൈമാറി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ ചന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. പി എൻ ഉദയഭാനു, പി കെ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് കെ ഇ എൻ സദസ്സുമായി സംവദിച്ചു. വിവിധ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഡോ. എ കെ വിനീഷ് മോഡറേറ്ററായി.










0 comments