ആനക്കാംപൊയിൽ യുപിയിൽ ചെണ്ടുമല്ലി കൃഷി

ആനക്കാംപൊയിൽ യുപി സ്കൂൾ അങ്കണത്തിൽ ചെണ്ടുമല്ലി കൃഷി നടീൽ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്യുന്നു
തിരുവമ്പാടി ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്കണത്തിൽ "പൂപ്പൊലി 2025' എന്ന പേരിൽ ചെണ്ടുമല്ലി കൃഷി തുടങ്ങി. തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി ജെ ഫ്രിജിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ റോയി ജോസ്, ഡോ. ബെസ്റ്റി ജോസ്, ഡോ. സന്തോഷ് സ്കറിയ, പി ഹാരിസ്, എൽദോസ് ബേസിൽ, തങ്കച്ചൻ ചേന്നമ്പള്ളി, എബി ദേവസ്യ, ആലീസ് വി തോമസ്, എൻ ജെ ദീപ എന്നിവർ സംസാരിച്ചു.









0 comments