ad
Deshabhimani

വെനസ്വേലൻ ജനതയ്‌ക്ക് ഐക്യദാർഢ്യം

സാമ്രാജ്യത്വത്തിനെതിരെ 
പ്രതിഷേധമിരമ്പി

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട്ട് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട്ട് സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്

വെബ് ഡെസ്ക്

Published on Jan 05, 2026, 01:40 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയില്‍ അതിക്രമിച്ചുകയറി അമേരിക്കൻ സാമ്രാജ്യത്വം നടത്തിയ ഏകപക്ഷീയമായ കടന്നാക്രമണത്തിലും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ്‌ മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി തടഞ്ഞുവച്ചതിലും പ്രതിഷേധിച്ച്‌ ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ വെനസ്വേല ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം നേതൃത്വത്തിൽ ലോക്കൽ, പ്രാദേശിക തലങ്ങളിലും ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും എസ്‌എഫ്‌ഐ ഏരിയാതലത്തിലുമാണ്‌ പരിപാടി നടത്തിയത്‌. സാമ്രാജ്യത്വത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ അടിച്ചമർത്താനാവില്ലെന്ന്‌ പ്രഖ്യാപിക്കുന്നതായി പരിപാടികൾ. ‘സാമ്രാജ്യത്വം തുലയട്ടെ’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട്‌ നഗരത്തിൽ മാർച്ച്‌ നടത്തി. മാവൂർ റോഡ് ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച മാർച്ച് പുതിയ ബസ്‌ സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ അരുൺ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം സച്ചിൻദേവ് എംഎൽഎ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ ഷെഫീഖ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം ആർ ഷാജി നന്ദിയും പറഞ്ഞു. ബി പി ബബീഷ്, എം വി നീതു, സിനാൻ ഉമ്മർ, ഫഹദ് ഖാൻ, നിഖിൽ, പ്രഗിൻ ലാൽ, സുമിത്ത്, പി ശാരുതി, ഹംദി ഇഷ്റാ, അബിത്ത്, ദിൻഷി ദാസ് എന്നിവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home