ആശുപത്രി വികസന സമിതി
അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധിച്ചു

എൽഡിഎഫ് നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടന്ന മാർച്ച്‍
കോഴിക്കോട് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിൽ നെടുംതൂണായ ആശുപത്രി വികസന സമിതിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ പ്രതിഷേധമിരമ്പി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയിൽനിന്ന് രാഷ്ട്രീയ പാര്‍ടി പ്രതിനിധികളെ ഒഴിവാക്കി, എച്ച്ഡിഎസിനെ യുഡിഎഫ് കുടക്കീഴിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാര്‍ച്ച് സംഘടിപ്പിച്ചു. കോവൂരിൽനിന്ന് ആരംഭിച്ച് മെഡിക്കൽ കോളേജിലേക്ക് നടന്ന മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ഉൾപ്പെടുന്ന ആശുപത്രി വികസന സമിതിയുടെ ജനാധിപത്യഘടന തകർത്ത് ഡിസിസിയുടെ സബ് കമ്മിറ്റിയാക്കി മാറ്റാനുള്ള നടപടി എന്തുവിലകൊടുത്തും ചെറുക്കുമെന്ന് മെഹബൂബ് പറഞ്ഞു. ആവശ്യത്തിന് ഡോക്ടർമാരും മരുന്നും കാരുണ്യപദ്ധതിയും ഇല്ലാതെ രോഗികൾ നരകിക്കുമ്പോഴാണ് എതിരഭിപ്രായങ്ങളെ പൂർണമായും ഒഴിവാക്കാൻ കൗൺസിലർമാരെവരെ മാറ്റി എച്ച്ഡിഎസിന്റെ ജനാധിപത്യ സ്വഭാവം തകർത്തത്. ജനങ്ങളുടെ മേൽ അമിത ചികിത്സാഭാരം അടിച്ചേൽപ്പിക്കാനും കോഴ നിയമനങ്ങൾ നടത്താനും ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് ഇതിന്റെ പിന്നിലെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും എം മെഹബൂബ് പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വിശ്വനാഥൻ, സി പി ഹമീദ് (കോൺഗ്രസ് എസ്), ചൂലൂർ നാരായണൻ (എൻസിപി) എന്നിവര്‍ സംസാരിച്ചു.എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.










0 comments