ad
Deshabhimani

രോഗികളുടെ എണ്ണത്തിനനുസരിച്ച് തസ്തിക സൃഷ്‌ടിക്കണം: - കെജിഎൻഎ

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനംചെയ്യുന്നു

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:06 AM | 1 min read

കോഴിക്കോട്‌

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച്‌ നിയമനം നടത്തണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഡോ. നിതീഷ് നാരായണൻ ഉദ്ഘാടനംചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക മുഖ്യാതിഥിയായി. എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി അംഗം കെ എൻ സജീഷ് നാരായണൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി ഷീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ബിന്ദു, പി റെജി, കെജിഎസ്‌എൻഎ യൂണിറ്റ് സെക്രട്ടറി വിഷ്ണു നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പ്രജിത്ത് സ്വാഗതവും ട്രഷറർ കെ കെ സജിത നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ ടി ഷൈനി ആന്റണി ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ടി ടി ഖമറു സമാൻ, സംസ്ഥാന കമ്മിറ്റി അംഗം പി വി അരുൺ കുമാർ, എം ആർ പുഷ്പലത, കെജിഎസ്‌എൻഎ യൂണിറ്റ് ട്രഷറർ എ വി ശരത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ സജിത കണക്കും അവതരിപ്പിച്ചു. സമ്മേളനം 26 അംഗ സെക്രട്ടറിയറ്റിനെയും 54 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: കെ സിന്ധു (പ്രസിഡന്റ്‌), പി പ്രജിത്ത് (സെക്രട്ടറി), കെ കെ സജിത (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home