നാലിടത്ത് ആർക്കും ഭൂരിപക്ഷമില്ല
പഞ്ചായത്ത്: എൽഡിഎഫ് 24; യുഡിഎഫ് 42

കോഴിക്കോട്
ജില്ലയിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് മേൽക്കൈ. 70 ഗ്രാമപഞ്ചായത്തുകളിൽ 42 ഇടങ്ങളിൽ യുഡിഎഫും 24 ഇടങ്ങളിൽ എൽഡിഎഫും ജയിച്ചു. അത്തോളി, അഴിയൂർ, വാണിമേൽ, ചേളന്നൂർ, കാരശേരി പഞ്ചായത്തുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. നിലവിൽ എൽഡിഎഫ-ിന് 42 ഉം യുഡിഎഫിന് 28 ഉം പഞ്ചായത്തുകളാണുണ്ടായിരുന്നത്. പുറമേരി, പേരാന്പ്ര, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത്, ബാലുശേരി, നടുവണ്ണൂർ, പെരുമണ്ണ, കുന്നമംഗലം, ചാത്തമംഗലം, കാക്കൂർ, കുരുവട്ടൂർ, മണിയൂർ, ചേമഞ്ചരി, ചെങ്ങോട്ടുകാവ്, കൂടരഞ്ഞി, കായക്കൊടി എന്നിവ എൽഡിഎഫിന് നഷ്ടമായി. നാലിടങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല. എൽഡിഎഫ് വിജയിച്ച പഞ്ചായത്തുകൾ: 1 അത്തോളി, 2 അരിക്കുളം, 3 കീഴരിയൂർ, 4 ഒളവണ്ണ, 5 പനങ്ങാട്, 6 വാണിമേൽ, 7 ചോറോട്, 8 എടച്ചേരി, 9 വളയം, 10 വില്യാപ്പള്ളി, 11 കുന്നുമ്മൽ, 12 കുറ്റ്യാടി, 13 മരുതോങ്കര, 14 കാവിലുംപാറ, 15 നരിപ്പറ്റ, 16 കടലുണ്ടി, 17 ഉള്ള്യേരി, 18 അഴിയൂർ, 19 കക്കോടി, 20 ചേളന്നൂർ, 21 നൊച്ചാട്, 22 മേപ്പയൂർ, 23 കായണ്ണ, 24 കാരശേരി. യുഡിഎഫ് ജയിച്ച പഞ്ചായത്തുകൾ: 1 നരിക്കുനി, 2 കാക്കൂർ, 3 ബാലുശേരി, 4 മണിയൂർ, 5 ആയഞ്ചേരി, 6 കായക്കൊടി, 7 വേളം, 8 ചെങ്ങോട്ടുകാവ്, 9 ചേമഞ്ചേരി, 10 താമരശേരി, 11 പുതുപ്പാടി, 12 ഉണ്ണികുളം, 13 കട്ടിപ്പാറ, 14 ഓമശേരി, 15 കിഴക്കോത്ത്, 16 നടുവണ്ണൂർ, 17 കൂരാച്ചുണ്ട്, 18 കോടഞ്ചേരി, 19 ഏറാമല, 20 ഒഞ്ചിയം, 21 കുരുവട്ടൂർ, 22 മടവൂർ, 23 തിരുവന്പാടി, 24 പെരുവയൽ, 25 മാവൂർ, 26 പെരുമണ്ണ, 27 കുന്നമംഗലം, 28 ചാത്തമംഗലം, 29 ചങ്ങരോത്ത്, 30 ചക്കിട്ടപാറ, 31 കൂത്താളി, 32 പേരാന്പ്ര, 33 കായണ്ണ, 34 ചെറുവണ്ണൂർ, 35 തലക്കുളത്തൂർ, 36 നാദാപുരം, 37 ചെക്യാട്, 38 പുറമേരി, 39 തൂണേരി, 40 തുറയൂർ, 41 തിക്കോടി, 42 കൊടിയത്തൂർ ആർക്കും ഭൂരിപക്ഷമില്ല: തിരുവള്ളൂർ, നന്മണ്ട, കോട്ടൂർ, മൂടാടി.










0 comments