ad
Deshabhimani

ജനങ്ങളാണ്‌ യഥാർഥ അധികാരികളെന്നത്‌ 
ഉദ്യോഗസ്ഥർ ഓർക്കണം: സ്പീക്കർ എ എൻ ഷംസീർ

‘കൂടെയുണ്ട് കരുത്തായി കരുതലായി' എലത്തൂർ മണ്ഡലം പരാതിപരിഹാര അദാലത്ത് സ്പീക്കർ എ എൻ ഷംസീർ 
ഉദ്ഘാടനം ചെയ്തശേഷം റേഷൻ കാർഡുകൾ വിതരണംചെയ്യുന്നു

‘കൂടെയുണ്ട് കരുത്തായി കരുതലായി' എലത്തൂർ മണ്ഡലം പരാതിപരിഹാര അദാലത്ത് സ്പീക്കർ എ എൻ ഷംസീർ 
ഉദ്ഘാടനം ചെയ്തശേഷം റേഷൻ കാർഡുകൾ വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2025, 12:58 AM | 1 min read

കക്കോടി ​ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥതലത്തിൽ അതിവേഗ ഇടപെടൽ ഉണ്ടാവണമെന്നും ജനാധിപത്യത്തിന്റെ ആത്യന്തികമായ യജമാനന്മാർ ജനങ്ങളാണെന്ന ചിന്തയോടെയുള്ള ഇടപെടലാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവേണ്ടതെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. എലത്തൂർ മണ്ഡലം അദാലത്ത് 'കൂടെയുണ്ട് കരുത്തായി കരുതലായി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന ലക്ഷ്യത്തിലേക്കെത്താൻ വിയോജിപ്പുകൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണം. പരാതികൾ പരിഹരിക്കാൻ ആത്മാർഥമായ ശ്രമമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി ഷീബ, സി എം ഷാജി, പി പി നൗഷീർ, കെ ടി പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, എ സരിത, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്‌, എ ഡി എം പി സുരേഷ്, തദ്ദേശ ഭരണ വകുപ്പ് ജോ. ഡയറക്ടർ പി ടി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home