എൻഎസ്എസ് പുരസ്‌കാരം കലിക്കറ്റ് ജിഎച്ച്എസ്എസിന്

കലിക്കറ്റ് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ്, തെക്കേപ്പുറത്തെ സ്വാതന്ത്യസമര സേനാനികളുടെ പേരുകൾ കുറ്റിച്ചിറ ഹെറിറ്റേജിൽ ആലേഖനം ചെയ്തതപ്പോൾ
കോഴിക്കോട് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ വടക്കൻ മേഖലാതല പുരസ്കാരം കലിക്കറ്റ് ഗേൾസ് എച്ച്എസ്എസ് യൂണിറ്റിന്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 300–ൽപ്പരം എൻഎസ്എസ് യൂണിറ്റുകളിൽ നിന്നാണ് സ്കൂളിനെ തെരഞ്ഞെടുത്തത്. മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച യൂണിറ്റ്, ജില്ലയിലെ മികച്ച വളന്റിയർ പുരസ്കാരങ്ങളാണ് ലഭിച്ചത്. പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരത്തിന് ഇ കെ ഷഹീനയെയും മികച്ച വളന്റിയറായി പി പി അൻസീറയെയും തെരഞ്ഞെടുത്തു. കല്ലായിയിലെ മാലിന്യം നിറഞ്ഞ പഴയ അത്താണി ഹൊറിഗല്ലു എന്ന പേരിൽ മനോഹരമായ പാർക്കായി പുനരുജ്ജീവിപ്പിക്കൽ, സ്നേഹാരാമം, തെക്കേപ്പുറത്തെ പ്രാദേശിക സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ച് പഠനം നടത്തി കുറ്റിച്ചിറ ഹെറിറ്റേജിൽ പേരുകൾ ആലേഖനം ചെയ്യൽ, കൂട്ടുകാരിക്കൊരു കൂട് ഭവന നിർമാണം, ഉപജീവനം പദ്ധതി തുടങ്ങിയ പദ്ധതികളാണ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കിയത്. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ എം അബ്ദു, പ്രിൻസിപ്പൽ ഇൻ ചാർജ് ഡൈന കെ ജോസഫ് എന്നിവരാണ് നേതൃത്വം നൽകിവരുന്നത്.










0 comments