രാമനാട്ടുകര ജിയുപിക്ക് പുതിയ കെട്ടിടമൊരുങ്ങി

രാമനാട്ടുകര ഗവ. യുപി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടസമുച്ചയം
രാമനാട്ടുകര സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ച് രാമനാട്ടുകര ഗവ. യുപി സ്കൂളിന് നിർമിച്ച ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. വിദ്യാർഥിബാഹുല്യം കാരണം അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന സ്കൂളിന് പുത്തൻ കെട്ടിടം ഏറെ ഉപകാരപ്രദമാകും. സർക്കാർ ഫണ്ട് നേരത്തെ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമാണം വൈകുകയായിരുന്നു. തുടർന്ന് സ്ഥലം എംഎൽഎകൂടിയായ മന്ത്രിയുടെ ഇടപെടൽമൂലമാണ് നിർമാണം ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കാനായത്. എട്ടു ക്ലാസ് മുറികൾക്കൊപ്പം ലാബ്, ക്രിയേറ്റിവിറ്റി സെന്റർ, ഐഇഡി കുട്ടികൾക്കായുള്ള പ്രത്യേക കേന്ദ്രം, ഡൈനിങ് ഹാൾ എന്നിവയും മൂന്നുനിലകളിലും ശുചിമുറികളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.










0 comments