ad
Deshabhimani

പോരാട്ട ആഹ്വാനമായി നാടെങ്ങും മെയ്‌ദിന റാലികൾ

മെയ്ദിന സംഘാടക സമിതി കോഴിക്കോട്ട് നടത്തിയ മെയ്ദിന റാലി

മെയ്ദിന സംഘാടക സമിതി കോഴിക്കോട്ട് നടത്തിയ മെയ്ദിന റാലി

വെബ് ഡെസ്ക്

Published on May 03, 2026, 03:09 AM | 1 min read

കോഴിക്കോട്‌

തൊഴിൽ അവകാശങ്ങൾക്കായി സന്ധിയില്ലാ പോരാട്ടത്തിന്റെ ആഹ്വാനവുമായി നാടെങ്ങും മെയ്‌ദിന റാലികൾ. അധ്വാനത്തിന്റെ മൂല്യവും പ്രാധാന്യവും സംരക്ഷിക്കാനായി ഒന്നിച്ചുള്ള ചുവടുകൾ തീർക്കാനുറച്ച്‌, നഗര ഗ്രാമ വീഥികൾ ചുവപ്പണിഞ്ഞു. റാലികളും പൊതുയോഗവുമായി നടന്ന മെയ്‌ദിനാചരണത്തിൽ വിവിധ തൊഴിൽ മേഖലയിൽനിന്നുള്ള ആയിരങ്ങൾ അണിചേർന്നു. ഏരിയാ തലത്തിൽ സംയുക്തമായും സിഐടിയു ആഭിമുഖ്യത്തിലും മെയ്‌ദിനാചരണം നടന്നു. സിഐടിയു, എഐടിയുസി, ഇടതുപക്ഷ സർവീസ്‌ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന റാലിയും പൊതുയോഗവും സിഐടിയു സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ ഉദ്‌ഘാടനംചെയ്‌തു. എഐടിയുസി ജില്ലാ ട്രഷറർ പി വി മാധവൻ അധ്യക്ഷനായി. സിഐടിയു സിറ്റി സെക്രട്ടറി സി നാസർ, ദൈത്യേന്ദ്രൻ (എഫ്‌എസ്‌ഇടിഒ), രാജീവൻ (ബെഫി), വിജയകുമാർ (ജോയിന്റ്‌ കൗൺസിൽ), എം ജെ ശ്രീരാം(എൽഐസി) എന്നിവർ സംസാരിച്ചു. സ്റ്റേഡിയം കോർണറിൽനിന്നാരംഭിച്ച റാലി ടൗൺഹാളിൽ പൊതുയോഗത്തോടെ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home