മാണി മാധവചാക്യാർ കലാ പഠനകേന്ദ്രം തുറന്നു

കൊയിലാണ്ടി പത്മശ്രീ മാണി മാധവചാക്യർ കലാ പഠനകേന്ദ്രം കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രമായി ഉയർത്താൻ ആവശ്യമായ പദ്ധതി ഈ സാമ്പത്തിക വർഷം രൂപം നൽകുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കൂത്ത്, കൂടിയാട്ട കലാകാരനായ മാണി മാധവ ചാക്യാർക്ക് ജന്മദേശമായ അരിക്കുളം പഞ്ചായത്തിലെ തിരുവങ്ങായൂരിൽ നിർമിച്ച കലാ പഠനകേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വർഷവും പരിശീലനത്തിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. എ ഇ അഖില ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രജനി, ടി രജില, വി പി അശോകൻ, എ കെ എൻ അടിയോടി, പി ഗീതാദേവി, സെക്രട്ടറി സന്ദീപ്, വി എം ഉണ്ണി, എ സി ബാലകൃഷ്ണൻ, കെ കെ വേണുഗോപാൽ, അഷ്റഫ് വള്ളോട്ട്, സി രാമദാസ്, പ്രദീപൻ കണ്ണമ്പത്ത്, ചാക്യാർ കുടുംബാംഗങ്ങളായ പത്മാവതി ഇലോടമ്മ, മാണി നീലകണ്‌ഠൻ ചാക്യാർ, പൊതിയിൽ നാരായണ ചാക്യാർ, പി കെ ഹരീഷ് നമ്പ്യാർ, മാണി മാധവാനന്ദ ചാക്യാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ സ്വാഗതവും ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ അഭിനീഷ് നന്ദിയും പറഞ്ഞു.










0 comments