മലബാർ സ്‌ട്രഗിൾസ് പ്രകാശിപ്പിച്ചു

ഹുസൈൻ രണ്ടത്താണിയുടെ "മലബാർ സ്‌ട്രഗിൾസ്, ഐഡിയോജളി ആൻഡ് ലീഡർഷിപ്' പുസ്‌തകം ചരിത്രകാരൻ കെ കെ എൻ കുറുപ്പ് എഴുത്തുകാരൻ പി സുരേന്ദ്രന് നൽകി പ്രകാശിപ്പിക്കുന്നു
കോഴിക്കോട്
ഹുസൈൻ രണ്ടത്താണി എഴുതിയ "മലബാർ സ്‌ട്രഗ്ഗിൾസ്, ഐഡിയോജളി ആൻഡ് ലീഡർഷിപ്' പുസ്‌തകം ചരിത്രകാരൻ കെ കെ എൻ കുറുപ്പ് എഴുത്തുകാരൻ പി സുരേന്ദ്രന് നൽകി പ്രകാശിപ്പിച്ചു. കൊളോണിയൽ അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറിൽ നടന്ന ചെറുത്തുനിൽപ്പുകളെ, ബ്രിട്ടീഷേതര രേഖകളുടെകൂടെ വെളിച്ചത്തിൽ വിലയിരുത്തുന്നതാണ് കൃതി. അഭിജീത് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഹുസൈൻ രണ്ടത്താണി, ആർ ജയന്ത്‌കുമാർ, സജീവ് ശിവദാസൻ, കെ പി അബ്‌ദുറഹിമാൻ എന്നിവർ പങ്കെടുത്തു.











0 comments