സോനം വാങ്ചുക്കിന്റെ അറസ്റ്റിൽ എൽഐസി ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട്
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയ വിദ്യാഭ്യാസ -പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ചും സമരം തുടരുന്ന യുവജന- വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇൻഷുറൻസ് ജീവനക്കാർ ഗേറ്റ് മീറ്റിങ് നടത്തി. എൽഐസി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ എൽഐസി ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധ യോഗം. മാനാഞ്ചിറയിലെ ഡിവിഷണൽ ഓഫീസ് പരിസരത്ത് ഐ കെ ബിജു ഉദ്ഘാടനംചെയ്തു. എം ജെ ശ്രീരാം അധ്യക്ഷനായി. വടകരയിൽ എൻ ഗിരീഷ് ബാബു, കെ പി ഷൈനു, പേരാമ്പ്രയിൽ പി എം അനീഷ്, എ കെ അശോകൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ കെ രേഖ, താമരശേരിയിൽ ബിന്ദു ശങ്കർ, രാമനാട്ടുകരയിൽ എച്ച് സായി സുബ്രഹ്മണ്യം, എം കെ തിലക്, കോഴിക്കോട് ബ്രാഞ്ച് ഒന്നിൽ എച്ച് രൂപ, ബ്രാഞ്ച് രണ്ടിൽ എ ഉമേഷ് എന്നിവരും സംസാരിച്ചു.










0 comments