കോർപറേഷനിൽ എൽഡിഎഫ് മുന്നിൽ

പാളയത്ത് എല്‍ഡിഎഫ് നടത്തിയ വിജയാഹ്ലാദ പ്രകടനത്തില്‍നിന്ന്
കോഴിക്കോട്
കോഴിക്കോട് കോർപറേഷനിൽ കൂടുതൽ സീറ്റുമായി എൽഡിഎഫ് മുന്നിൽ. 76ൽ 35 സീറ്റാണ് എൽഡിഎഫ് നേടിയത്. 28 സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. 13 സീറ്റുകൾ ബിജെപിയും നേടി. ആർക്കും കേവല ഭൂരിപക്ഷമില്ല. 2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 50, യുഡിഎഫ് 18, ബിജെപി ഏഴ് എന്നിങ്ങനെയായിരുന്നു നില. എൽഡിഎഫ് 34 സീറ്റ് നിലനിർത്തി. ബിജെപിയുടെ സിറ്റിങ് സീറ്റായ അത്താണിക്കലും പിടിച്ചെടുത്തു. എൽഡിഎഫിന്റെ കൈയിലുണ്ടായിരുന്ന സിവിൽ സ്‌റ്റേഷൻ, കുതിരവട്ടം, പൊറ്റമ്മൽ, ബേപ്പൂർ എന്നിവ ബിജെപിയും മൂഴിക്കൽ, മായനാട്, ആഴ്‌ചവട്ടം, നല്ലളം, പയ്യാനക്കൽ, ചക്കുംകടവ്, മുഖദാർ, എരഞ്ഞിപ്പാലം, വെസ്‌റ്റ്‌ഹിൽ, അരീക്കാട് നോർത്ത്, കുണ്ടായിത്തോട്, വെസ്‌റ്റ്‌ഹിൽ എന്നിവ യുഡിഎ-ഫും പിടിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായ ഇൗസ്റ്റ്‌ഹിൽ, മീഞ്ചന്ത എന്നിവിടങ്ങളിലും യുഡിഎഫ് വിജയിച്ചു. എൽഡിഎഫ് ജയിച്ച വാർഡുകൾ ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, കുണ്ടൂപ്പറന്പ്, കരുവിശേരി, തടന്പാട്ടുതാഴം, വേങ്ങേരി, പൂളക്കടവ്, ചെലവൂർ, മെഡിക്കൽ കോളേജ് സൗത്ത്, മെഡിക്കൽ കോളേജ്, കോവൂർ, നെല്ലിക്കോട്, കുടിൽത്തോട്, കോട്ടൂളി, പറയഞ്ചേരി, കുറ്റിയിൽ താഴം, മേത്തോട്ട് താഴം, പൊക്കുന്ന്, കൊളത്തറ, ചെറുവണ്ണൂർ ഇൗസ്‌റ്റ്, ചെറുവണ്ണൂർ വെസ്‌റ്റ്, ബേപ്പൂർ പോർട്ട്, മാറാട്, നടുവട്ടം, നടുവട്ടം ഇൗസ്റ്റ്, അരക്കിണർ, മാത്തോട്ടം, പാളയം, തോപ്പയിൽ, അത്താണിക്കൽ, എടക്കാട്, പുതിയങ്ങാടി, പുതിയാപ്പ. യുഡിഎഫ് ജയിച്ച വാർഡുകൾ എലത്തൂർ, മലാപ്പറന്പ്, വെള്ളിമാട്‌കുന്ന്, മൂഴിക്കൽ, മായനാട്, ചേവായൂർ, കിണാശേരി, മാങ്കാവ്, ആഴ്‌ചവട്ടം, കല്ലായി, മീഞ്ചന്ത, തിരുവണ്ണൂർ, അരീക്കാട് നോർത്ത്, നല്ലളം, കുണ്ടായിത്തോട്, പയ്യാനക്കൽ, നദീനഗർ, ചക്കുംകടവ്, മുഖദാർ, കുറ്റിച്ചിറ, മൂന്നാലിങ്കൽ, എരഞ്ഞിപ്പാലം, നടക്കാവ്, വെള്ളയിൽ, ഇൗസ്‌റ്റ്‌ഹിൽ, വെസ്‌റ്റ്‌ഹിൽ, കൊമ്മേരി, അരീക്കാട് എൻഡിഎ സീറ്റുകൾ പാറോപ്പടി, സിവിൽ സ്‌റ്റേഷൻ, ചേവരന്പലം, പുതിയറ, കുതിരവട്ടം, പൊറ്റമ്മൽ, പന്നിയങ്കര, ബേപ്പൂർ, ചാലപ്പുറം, മാവൂർ റോഡ്, തിരുത്തിയാട്, ചക്കോരത്ത് കുളം, കാരപ്പറന്പ്.










0 comments