ad
Deshabhimani

കെ ടി മുഹമ്മദ് – കെ പ്രഭാകരൻ അനുസ്മരണം

ലോക ഭൗമ ദിനത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന വിദ്യാർഥികളുടെ പ്രതിജ്ഞ

ലോക ഭൗമ ദിനത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന വിദ്യാർഥികളുടെ പ്രതിജ്ഞ

വെബ് ഡെസ്ക്

Published on Apr 23, 2026, 01:45 AM | 1 min read

കോഴിക്കോട് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നാടകകൃത്ത് കെ ടി മുഹമ്മദിന്റെയും ചിത്രകാരൻ കെ പ്രഭാകരന്റെയും അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ കെ ഇ എൻ ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ ഓപ്പൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ എ കെ രമേശ് അധ്യക്ഷനായി. ബൈജു ലൈലരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളായ ജയപ്രകാശ് കുളൂര്‍, കെ ആര്‍ മോഹൻദാസ്, മനോജ് നാരായണൻ, സന്ധ്യ രാമചന്ദ്രൻ, നിധീഷ് പൂക്കാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ. യു ഹേമന്ത് കുമാര്‍ സ്വാഗതവും എം സി സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അനിൽ പി സി പാലം രചനയും സംവിധാനവും നിര്‍വഹിച്ച ഏകപാത്രനാടകം നോട്ടം അവതരിപ്പിച്ചു. കെ പി ഷൈനി അഭിനയിച്ച നാടകത്തിന്റെ സംഗീതനിയന്ത്രണം നിര്‍വഹിച്ചത് നൗഫൽ മടവൂരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home