Deshabhimani

മരണം പതിവായിട്ടുംകൊള്ളയും കടത്തും തകൃതി

a

ബോട്ടിലെ മത്സ്യം സൂക്ഷിക്കുന്ന അറ

avatar
മനാഫ് താഴത്ത്

Published on Oct 12, 2026, 02:57 AM | 1 min read

ഫറോക്ക്

ദുഷിച്ചുനാറിയ വളമത്സ്യം കോരിയെടുക്കാനിറങ്ങി തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുന്നത് ആവർത്തിക്കുമ്പോഴും അനധികൃത മീൻപിടിത്തവും കയറ്റുമതിയും തുടരുന്നു. വെള്ളി രാവിലെ ഹാർബറിലെ ബോട്ടിലെ അറയിലിറങ്ങി ശ്വാസംമുട്ടി രണ്ട്‌ അതിഥി തൊഴിലാളികൾ മരിച്ചിട്ടും ഇത്‌ അവസാനിച്ചിട്ടില്ല. വെള്ളിയാഴ്‌ചയും ശനിയാഴ്ചയും ടൺ കണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമത്സ്യമാണ് ബേപ്പൂർ ഹാർബറിൽനിന്ന്‌ വിവിധയിടങ്ങളിലേക്ക് കയറ്റി അയച്ചത്. നൂറുടണ്ണോളം വളമത്സ്യമാണ് അപകടത്തിന് പിറ്റേന്ന് മാത്രം കയറ്റി അയച്ചത്. ​

അറകളിലിറങ്ങുന്നത് അതിഥി *തൊഴിലാളികൾ

സാധാരണയായി ഹാർബറിലെത്തുന്ന ബോട്ടുകളിലെ അറയിലിറങ്ങി മത്സ്യം കോരിയെടുക്കുന്നവർ ദുർഗന്ധം വമിക്കുന്ന വളം മത്സ്യം കോരാനിറങ്ങാറില്ല. ഇതിനാൽ ഒരാൾക്ക് 50,00 മുതൽ 10,000 രൂപ വരെ അധിക കൂലി നൽകിയാണ് ഇത്തരം ബോട്ടിലിറക്കുന്നത്.

ഈ അധിക കൂലി മോഹിച്ചാണ് അതിഥി തൊഴിലാളികൾ ബോട്ടിന്റെ അടിത്തട്ടിലെ അറയിലിറങ്ങുന്നത്. പതിവായി ഇത്തരം വളം മത്സ്യം മാത്രം കൊണ്ടുവരുന്ന ബോട്ടുകളുടെ അറകളിൽ അമോണിയയുടെയും മറ്റു വിഷ-രാസ ലായനികളുടെയും സാന്നിധ്യമേറുന്നതാണ് തൊഴിലാളികൾക്ക് മരണക്കെണികളാകുന്നത്.

നിയമലംഘന മത്സ്യബന്ധനത്തിനൊപ്പം തൊഴിലാളികൾക്ക് ജീവഹാനി സംഭവിക്കുന്നത്‌ പതിവായിട്ടും സർക്കാരും ഫിഷറീസ് വകുപ്പും ഇതുവരെ കണ്ണുതുറന്നിട്ടില്ല. അനധികൃത മീൻ പിടിത്തത്തിനെതിരെ നടപടിയും പിഴയൊടുക്കലും വേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകി, മത്സ്യസമ്പത്ത് നശിപ്പിക്കാൻ കൂടുതൽ അവസരമൊരുക്കിയിരിക്കുകയാണ്.

ഹാർബറിലെ ഓടയടഞ്ഞാൽ പോലും സമരത്തിനിറങ്ങുന്ന ബോട്ടുടമകളുടെ സംഘടനകൾ ഉൾപ്പെടെ കടൽക്കൊള്ളക്കും ഇതുകാരണമുണ്ടാകുന്ന ജീവഹാനിക്കുമെതിരെ ശബ്ദിക്കുന്നില്ലെന്നും ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home