ad
Deshabhimani

സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിൽ ‘അറിവാണ്‌ ലഹരി’

ദേശാഭിമാനി 'അറിവാണ് ലഹരി' ക്യാമ്പയിന്റെ ഭാഗമായി എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ നടന്ന ലീഡേഴ്സ് മീറ്റ് മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്യുന്നു.

ദേശാഭിമാനി 'അറിവാണ് ലഹരി' ക്യാമ്പയിന്റെ ഭാഗമായി എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ നടന്ന ലീഡേഴ്സ് മീറ്റ് മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jan 24, 2026, 01:43 AM | 1 min read

​കോഴിക്കോട്‌ ദേശാഭിമാനിയും മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സും ഇന്ത്യാസ് വി കെ സിയും ചേർന്നുള്ള ‘അറിവാണ്‌ ലഹരി’ ലഹരിവിരുദ്ധ പ്രചാരണം എരഞ്ഞിപ്പാലം സെന്റ്‌ സേവ്യേഴ്‌സ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ സംഘടിപ്പിച്ചു. കോളേജ്‌ യൂണിയനും ലഹരിവിരുദ്ധ സെല്ലുമായി സഹകരിച്ചുള്ള ക്യാന്പയിൻ മേയർ ഒ സദാശിവൻ ഉദ്‌ഘാടനംചെയ്‌തു. കോളേജ്‌ മാനേജർ ഫാദർ എ ജെ പോൾ അധ്യക്ഷനായി. മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ട്‌സ്‌ അസി. സ്‌റ്റോർ ഹെഡ്‌ ജസീം അലി, ദേശാഭിമാനി യൂണിറ്റ് മാനേജർ പ്രദീപ്‌ മോഹൻ, ബ്യൂറോ ചീഫ്‌ പി വി ജീജോ, പരസ്യവിഭാഗം മാനേജർ എം രാജേഷ്‌ബാബു എന്നിവർ സംസാരിച്ചു. സൈക്കോളജി വിഭാഗം അധ്യാപിക ഡി പി അഞ്ജന സ്വാഗതവും യൂണിയൻ ചെയർപേഴ്‌സൺ കെ എം ആയിഷ ഫിദ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home