ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ മേഖലാ കണ്‍വന്‍ഷന്‍

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കോഴിക്കോട് –- വയനാട് മേഖലാ കണ്‍വന്‍ഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബൈജു ഉദ്ഘാടനംചെയ്യുന്നു
ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ മേഖലാ കണ്‍വന്‍ഷന്‍ കോഴിക്കോട് ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കോഴിക്കോട് –- വയനാട് മേഖലാ കൺവൻഷൻ ചെറൂട്ടി റോഡ് ഗാന്ധി ഗൃഹത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബൈജു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ ശോഭ അധ്യക്ഷയായി. അഖിലേന്ത്യാ പണിമുടക്കിൽ ഖാദി ബോർഡ് ജീവനക്കാരും പങ്കെടുക്കാൻ കൺവൻഷൻ തീരുമാനിച്ചു. വിരമിച്ച അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി എം സുനിൽകുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന സെക്രട്ടറിമാരായ ടി വി വിനോദ് കുമാർ, പി പ്രകാശൻ, കെ ബിജുമോൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ സി അരുൺ കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എം ആയിഷ, പി എം സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ഷിബിൻ റിപ്പോർട്ടും കെ പി അശ്വിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സബ് കമ്മിറ്റി കൺവീനർ ഷൈജു അബ്രഹാം സ്വാഗതവും ജില്ലാ ട്രഷറർ കെ ശൈലജ നന്ദിയും പറഞ്ഞു.









0 comments