"കേരള പഠനം 2.0' പ്രകാശിപ്പിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രണ്ടാം കേരളപഠന റിപ്പോര്‍ട്ട് (കേരളപഠനം 2.0) ഡോ. ടി എം തോമസ് ഐസക് പ്രൊഫ. കെ ശ്രീധരന് നല്‍കി പ്രകാശിപ്പിക്കുന്നു
കോഴിക്കോട് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ രണ്ടാം കേരള പഠന റിപ്പോർട്ട് "കേരളപഠനം 2.0 –- ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ’ മുൻ മന്ത്രി ടി എം തോമസ് ഐസക് പ്രകാശിപ്പിച്ചു. കെഎസ്എസ്-പി മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കെഎസ്എസ്-പി പ്രസിഡന്റ് ടി കെ മീരാഭായ് അധ്യക്ഷയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദൻ പുസ്തകാവതരണം നടത്തി. കെ ജെ ജേക്കബ്, കെ പ്രദോഷ്, പി വി ദിവാകരൻ, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ സ്വാഗതവും പി ബിജു നന്ദിയും പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് പത്തോളജി വിഭാഗം മുൻ മേധാവിയും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ. കെ പി അരവിന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.










0 comments