ഇന്റർസോൺ കലോത്സവം: ‘ഗുലാം സേന’ മികച്ച നാടകം

‘ഗുലാം സേന’ നാടകത്തിൽ നിന്ന്
കോഴിക്കോട് കലിക്കറ്റ് സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ മലബാർ ക്രിസ്ത്യൻ കോളേജിന്റെ ‘ഗുലാം സേന' മികച്ച നാടകം. ഇന്ത്യയിലെ അടിമത്ത ചരിത്രത്തെയും ഭൂസമരങ്ങളെയും ആസ്പദമാക്കി ഒരുക്കിയ നാടകം കാണികളുടെയും ജൂറിയുടെയും പ്രത്യേക പ്രശംസയും പിടിച്ചുപറ്റി. തോറ്റുപോയ ഭൂസമരങ്ങൾക്കെല്ലാം ഒരു പ്രതിചരിത്രം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഗുലാം സേന' അരങ്ങിലെത്തിയത്. പിമോക്ക ടെയിൽസ് ആർട് കളക്ടീവിലെ മിഥുൻ ഹരി, ആകാശ് ആഷാഢം, ഗോകുൽ രാജ്, ഗോവിന്ദ് പപ്പു എന്നിവരാണ് നാടകമൊരുക്കിയത്. സംവിധായകരിൽ ഒരാളായ ആകാശ് തന്നെയാണ് വെളിച്ചം നിയന്ത്രിച്ചത്. യുവതലമുറ ചരിത്രത്തെയും രാഷ്ട്രീയത്തെയും ഇത്രയും കരുത്തോടെ വേദിയിൽ എത്തിച്ചതിനെ ജൂറി പ്രത്യേകം അഭിനന്ദിച്ചു. അജിൻ, കെ അർജുൻ, ആകാശ് ദേവ്, ശ്രീപ്രഭ, ദീപൻ ജോൺ, നയന, ദേവനന്ദ, ആദിത്യ എന്നിവരാണ് വേദിയിലെത്തിയത്.










0 comments