റഫിയുടെ ഓർമകളിലലിഞ്ഞ്

മുഹമ്മദ് റഫിയുടെ 101–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘മെഗാ റഫി നൈറ്റി’ൽ ഗാനം ആലപിക്കുന്ന ബോളിവുഡ് ഗായകരായ മിറൺ മെയ്റോയി, മുഹമ്മദ് അസ്ലം ബംഗളൂരു, നാനു ഗുർജാർ എന്നിവർ
കോഴിക്കോട് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 101ാം ജന്മദിനത്തിൽ മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘മെഗാ റഫി നൈറ്റ് സംഘടിപ്പിച്ചു. ബീച്ച് ഫ്രീഡം സ്ക്വയറിൽ അമർ അക്ബർ ആന്റണി എന്ന സിനിമയിലെ "ഷിർദി വാലെ സായി ബാബ’ എന്ന ഗാനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. പിന്നീട് "നജ കഹി അബി നജ’ എന്ന പാട്ടുമായി മിരനും രംഗത്തെത്തി. പിന്നീട് നാനു ഗൂർജാർ ‘മുഹബ്ബത്ത് സിന്ദ രഹ്ത്തി ഹെ’ എന്ന പ്രശസ്തമായ ഗാനമാലപിച്ച് ആസ്വാദകരെ കൈയിലെടുത്തു. അഷിത പ്രകാശ്, ഗോപികാ മേനോൻ എന്നിവരും മറ്റ് ഗാനങ്ങൾ ആലപിച്ചു. താജ് മഹൽ ചിത്രത്തിലെ ജോ വാദാ കി ആവോ എന്ന ഗാനം നാനു ഗുർജാറും ഗോപികാ മേനോനും ആലപിച്ചപ്പോൾ നിറഞ്ഞ കരഘോഷമായിരുന്നു. പർദാ ഹെ പർദാ ഗാനത്തോടെ റഫി നൈറ്റ് സമാപിച്ചു. മെഗാ റഫിനൈറ്റ് എൻക്വയറി കമീഷണർ വിജിലൻസ് ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷനായി. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി. സെക്രട്ടറി നയൻഷ, മുരളി എന്നിവർ സംസാരിച്ചു. കോഴിക്കോട് ഹരിദാസ്, സോമൻ, സംഘവും, ഓർക്കസ്ട്രേഷൻ നയിച്ചു.










0 comments