കനത്ത സുരക്ഷ: 14 ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണി

താമരശേരിയി നടന്ന പൊലീസ് റൂട്ട് മാർച്ച്
താമരശേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രശ്നബാധിത ബൂത്തുകളിൽ ഇലക്ഷൻ കമീഷന്റെ നിർദേശപ്രകാരം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. താമരശേരി സ്‌റ്റേഷന് കീഴിലെ 14 ബൂത്തുകളിൽ മാവോയിസ്‌റ്റ് ഭീഷണിയുടെ ഭാഗമായി ഇവിടങ്ങളിൽ ആയുധധാരികളായ കേന്ദ്രസേനയെ വിന്യസിപ്പിക്കും. കൈതപൊയിൽ ജിയുപി സ്‌കൂൾ പ്രത്യേക സെൻസിറ്റീവ് ബൂത്താണ്. നേരത്തെ, രാഷ്‌ട്രീയ സംഘർഷങ്ങളുണ്ടായ പ്രദേശങ്ങൾ ഉൾപ്പെടെ പ്രശ്നബാധിത ബൂത്തുകളുടെ ലിസ്റ്റിൽ ഉൾപ്പെടും. കൊട്ടാരക്കോത്ത്, പെരുന്പള്ളി, കാവുംപുറം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടും. തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി താമരശേരിയിൽ ദ്രുതകർമസേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. കാരാടിയിൽനിന്നാരംഭിച്ച് ചുങ്കം ചുറ്റി പഴയ സ്‌റ്റാന്റിൽ അവസാനിച്ചു. റൂട്ട് മാർച്ചിന് ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു, ഡിവൈഎസ്‌പി സി അലവി, ഇൻസ്‌പെക്ടർ വി എം ജയന്ത് എന്നിവർ നേതൃത്വംനൽകി.










0 comments