ഐഎസ്ആർഒയിൽ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണം: എഫ്എസ്ഇടിഒ

കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ജീവനക്കാരുടേയും അധ്യാപകരുടേയും ജനാധിപത്യ അവകാശ സംരക്ഷണ കൂട്ടായ്മ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ഐഎസ്ആർഒയിലെ സംഘടനാ പ്രവർത്തനം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രങ്ങളിൽ ജനാധിപത്യ അവകാശ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. ഐഎസ്ആർഒയിലെ ജീവനക്കാർക്കിടയിൽ ഹിതപരിശോധന നടത്തുവാനും അംഗീകാരമുള്ള സംഘടനകളെ തെരഞ്ഞെടുക്കാനും ജീവനക്കാർക്ക് അനുവാദം നൽകുന്ന 1993 ലെ സെൻട്രൽ സിവിൽ സർവീസ് റൂൾസ് ഐഎസ്ആർഒയിൽ നടപ്പിലാക്കേണ്ടതില്ല എന്ന ഉത്തരവ് നേരത്തേ ഐഎസ്ആർഒ പുറത്തിറക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് സംരക്ഷണകൂട്ടായ്‌മ സംഘടിപ്പിച്ചത്. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, ജില്ലാ പ്രസിഡന്റ് ആർ എം രാജൻ എന്നിവർ സംസാരിച്ചു.










0 comments