ഇ സുനിൽ കുമാറിന് മികച്ച ജനറൽ *മാനേജർക്കുള്ള പുരസ്കാരം സമ്മാനിച്ചു

ഇ സുനിൽ കുമാറിന് മിൽമ ചെയർമാൻ കെ എസ് മണി അവാർഡ് സമ്മാനിക്കുന്നു
കോഴിക്കോട്
ധനകാര്യ പ്രസിദ്ധീകരണമായ ബിസിനസ് ന്യൂസ് പബ്ലിക്കേഷൻസ് നൽകുന്ന സഹകരണ മേഖലയിലെ മികച്ച ജനറൽ മാനേജർക്കുള്ള പ്രത്യേക പുരസ്കാരം ദി കലിക്കറ്റ് ടൗൺ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ജനറൽ മാനേജർ ഇൻ ടൗൺ ഇ സുനിൽ കുമാറിന് ലഭിച്ചു. അഞ്ചാമത് സഹകരണ സെമിനാറിൽ മിൽമ ചെയർമാൻ കെ എസ് മണി അവാർഡ് സമ്മാനിച്ചു. ബിസിനസ് ന്യൂസ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ എസ് വി അയ്യർ, മാർക്കറ്റിങ് മാനേജർ ഡോ. എം കെ ഹരിദാസ്, ബാങ്ക് ഡയറക്ടർ ടി രാധാകൃഷ്ണൻ, അസി. ജനറൽ എ ബിജു, മാനേജർ എ ഇന്ദു, ജീവനക്കാരായ പി സിന്ധു, ആർ മിനി, എം സുബിജ, വി എ ശ്രീജ, ബി ബിജേഷ്, കെ പി പ്രദീഷ്, എം കെ ബിജു, കെ പി ജിജിൽ, പി സുമേഷ് എന്നിവർ സംസാരിച്ചു.









0 comments