രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കുക
ഡിവൈഎഫ്ഐ പ്രതിഷേധം

ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുന്നമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനം
കുന്നമംഗലം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുന്നമംഗലത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി പി ഷിനിൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ജോ. സെക്രട്ടറി ടി എം നിധിൻനാഥ് അധ്യക്ഷനായി. അഷിത്ത് അനിൽകുമാർ, ആസാദ്, സുബീഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എം സി അതുൽദാസ് സ്വാഗതവും ധനീഷ് നന്ദിയും പറഞ്ഞു. മുക്കം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎസ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുക്കം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ മണാശേരിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ ദിപു പ്രേംനാഥ് ഉദ്ഘാടനംചെയ്തു. തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് എ പി ജാഫർ ഷെരീഫ്, എ കെ രനില്‍ രാജ്, പി പി അഖിൽ, അതുൽ, ആദർശ്, സഞ്ജയ്, പ്രഷീന എന്നിവർ സംസാരിച്ചു.










0 comments