ad
Deshabhimani

ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കരുത്

കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം അമൽ രവി ഉദ്ഘാടനം ചെയ്യുന്നു

കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം അമൽ രവി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 01, 2025, 12:41 AM | 1 min read

കോഴിക്കോട് ഗ്രാമീണ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൻ കെ ബാബു പതാക ഉയർത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അമൽ രവി ഉദ്ഘാടനംചെയ്തു. കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി ടി ജോഷിത് അധ്യക്ഷനായി. കെജിബിഒയു ജില്ലാ സെക്രട്ടറി വി എസ്‌ സജിൻ ജില്ലാ കമ്മിറ്റി റിപ്പോർട്ടും കെജിബിഇയു ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. കെജിബിഇയു ഭാരവാഹികൾ:- എൻ കെ ബാബു (പ്രസിഡന്റ്‌), കെ എം സുബീഷ് (സെക്രട്ടറി). കെജിബിഒയു ഭാരവാഹികൾ: ടി സിന്ധു (പ്രസിഡന്റ്‌), വി എസ്‌ സജിൻ (സെക്രട്ടറി), ആർ സി ജിചിന (വനിതാ സബ് കമ്മിറ്റി കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home