ad
Deshabhimani

കേന്ദ്ര ബജറ്റിനെതിരെ 
പ്രതിഷേധിച്ച്‌ ജില്ല

കേന്ദ്ര ബജറ്റിലെ കേരള അവഗണനയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം

കേന്ദ്ര ബജറ്റിലെ കേരള അവഗണനയിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Feb 04, 2026, 01:12 AM | 1 min read

കോഴിക്കോട്‌ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ നാടാകെ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിൽ ജില്ലയിലെങ്ങും പ്രതിഷേധമിരമ്പി. കേരളം ഉന്നയിച്ച ആവശ്യങ്ങൾ ഒന്നുപോലും പരിഗണിക്കാൻ തയ്യാറാകാത്ത ബജറ്റാണ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്‌. സംസ്ഥാനത്തിന്റെയാകെ ആരോഗ്യമേഖലയ്‌ക്ക്‌ കുതിപ്പേകുന്ന എയിംസ്‌ ഇത്തവണയെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ല. എയിംസ്‌ അനുവദിക്കാൻ തയ്യാറാകാത്ത നിലപാടിൽ ജില്ലയിലെ ജനങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ബൂത്തുകേന്ദ്രങ്ങളിൽ കരിങ്കൊടിയേന്തി നടത്തിയ പ്രകടനങ്ങളിൽ നിരവധിയാളുകളാണ്‌ പങ്കെടുത്തത്‌. മഹിളകളും യുവാക്കളും വിദ്യാർഥികളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരായി സിപിഐ എം ആഹ്വാനം ചെയ്‌ത കരിദിനാചരണത്തിന്റെ ഭാഗമായി ചാലപ്പുറത്ത്‌ നടന്ന പ്രതിഷേധ പ്രകടനം സിപിഐ എം സൗത്ത് ഏരിയ സെക്രട്ടറി കെ ബൈജു ഉദ്ഘാടനം ചെയ്തു. എം ബിജുലാൽ, ഉദ്ദീഷ്‌ കുമാർ എന്നിവർ സംസാരിച്ചു. എ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. റജീന പ്രസൂൺ അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home