ad
Deshabhimani

ഇന്ന്‌ ലോക സൈക്കിൾദിനം

തുടരുന്നു, അഭിലാഷയാത്രകൾ

അഭിലാഷ്‌ പുത്തഞ്ചേരി

അഭിലാഷ്‌ പുത്തഞ്ചേരി

വെബ് ഡെസ്ക്

Published on Jun 03, 2026, 12:33 AM | 1 min read

ബാലുശേരി

അഭിലാഷിന്റെ യാത്രകൾ തുടരുകയാണ്‌, പരിസ്ഥിതിയെ നോവിക്കാതെ. ‘സീറോ കാർബൺ, സീറോ കലാമിറ്റി’ എന്ന സന്ദേശമുയർത്തി ശ്രീലങ്കൻ പര്യടനം പൂർത്തിയാക്കി പരിസ്ഥിതി അവബോധം പകരുകയാണ്‌ ഉള്ള്യേരി പുത്തഞ്ചേരി സ്വദേശി അഭിലാഷ് പുത്തഞ്ചേരിയെന്ന അധ്യാപകൻ.

കേവലം വിനോദയാത്രകൾക്കപ്പുറം സാമൂഹ്യ പ്രതിബദ്ധതയുള്ള സൈക്ലിങ്‌ ദ‍ൗത്യങ്ങളാണ്‌ അഭിലാഷ്‌ ഏറ്റെടുക്കുന്നത്‌. 14 ജില്ലകളിലൂടെയും നടത്തിയ ലഹരിവിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി ഇതിനൊരു മികച്ച ഉദാഹരണമാണ്. കോഴിക്കോട് എക്സൈസ് ഡിവിഷന്റെ സഹകരണത്തോടെ നടത്തിയ ഈ ദൗത്യം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൈക്കിൾ യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിൽ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്‌ അഭിലാഷിപ്പോൾ. ഇന്ധനക്ഷാമത്തിനും പരിസ്ഥിതി മലിനീകരണത്തിനും ഒരു പരിധിവരെ പരിഹാരം കാണാൻ സൈക്കിൾ സവാരികൾക്കാകുമെന്ന്‌ അഭിലാഷ്‌ ഓർമിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവുമായി തിരുവനന്തപുരത്തേക്ക് വേറിട്ടൊരു കാൽനടയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്‌ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ അഭിലാഷ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home