ad
Deshabhimani

ഷിബിൻ സാംസ്കാരിക മന്ദിരം നിർമാണം തുടങ്ങി

ഷിബിൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌   സാംസ്കാരിക കേന്ദ്രത്തിന്റെ  സാംസ്കാരിക സമുച്ചയം നിർമാണ ഉദ്‌ഘാടനം 
എ എൻ ഷംസീർ  നിർവഹിക്കുന്നു

ഷിബിൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സാംസ്കാരിക കേന്ദ്രത്തിന്റെ സാംസ്കാരിക സമുച്ചയം നിർമാണ ഉദ്‌ഘാടനം 
എ എൻ ഷംസീർ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2025, 01:28 AM | 1 min read

നാദാപുരം​ വെള്ളൂരിൽ ഷിബിൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ്‌ സാംസ്കാരിക കേന്ദ്രത്തിന്റെ സാംസ്കാരിക സമുച്ചയം നിർമാണ ഉദ്‌ഘാടനം എ എൻ ഷംസീർ നിർവഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെയാണ് സാംസ്‌കാരിക മന്ദിരം നിർമിക്കുന്നത്. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. വി കെ രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം സുരേഷ് കൂടത്താംകണ്ടി, ശ്രീജിത്ത്‌ മുടപ്പിലായി, നെല്ലേരി ബാലൻ, പി എം നാണു, രവി വെള്ളൂർ, സി കെ അരവിന്ദാക്ഷൻ, രവി കനവത്ത് എന്നിവർ സംസാരിച്ചു. ടി ജിമേഷ് സ്വാഗതവും കെ കെ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രൊഫ. പി കേളു, മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ സി കെ ജിതേഷ്, കവി ശ്രീനിവാസൻ തൂണേരി, പ്രേമൻ ഗുരിക്കൾ, കലാമണ്ഡലം ആതിര നന്ദകുമാർ എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home