ad
Deshabhimani

റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

നാദാപുരം റോഡില്‍ റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണപ്പോൾ
വെബ് ഡെസ്ക്

Published on May 25, 2025, 01:20 AM | 1 min read

ഒഞ്ചിയം നാദാപുരം റോഡില്‍ റെയില്‍വേ ട്രാക്കില്‍ തെങ്ങ് വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ശനി വൈകിട്ട്‌ അഞ്ചോടെയാണ്‌ പടിഞ്ഞാറ് ഭാഗത്തെ ട്രാക്കിൽ കനത്ത കാറ്റിലും മഴയിലും സമീപത്തെ പറമ്പിലെ തെങ്ങ് നിലംപൊത്തിയത്. ട്രാക്കില്‍ വീഴുന്നതിനുമുമ്പ് വൈദ്യുതിക്കമ്പികളിൽ തട്ടിയതിനാല്‍ തീപ്പൊരി ചിതറി. വൈദ്യുതിലൈനില്‍ കേടുപറ്റിയതോടെ ഈ ഭാഗത്തെ ട്രാക്കിലൂടെയുള്ള ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു. പരശുറാം എക്സ്‌പ്രസ് തിക്കോടിയിലും നേത്രാവതി എക്സ്‌പ്രസ് കോഴിക്കോട്ടും പിടിച്ചിട്ടു. വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കിഴക്കുഭാഗം ട്രാക്കിലൂടെ തീവണ്ടി പോകുന്നതിന് തടസ്സമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home